Thursday, September 15, 2011

ഏഷ്യാനെറ്റിന്റെ മാധ്യമ ധര്‍മ്മം ...

ഇന്നലെ യുടുബില്‍ കേരളത്തിലെ ജനപ്രതിനിധികളുടെ സ്വത്തിന്റെ ഒരു വാര്‍ത്ത‍ കണ്ടു. 5 വര്ഷം കൊണ്ട് പലര്‍ക്കും 3 ഉം 4 ഉം ഇരട്ടി ആയി. UDF നേതാക്കന്മാരുടെതാണ് കൂടുതലും .. പക്ഷെ ആ ന്യൂസ്‌ എന്റെ ഇടയ്ക്കു കുറച്ചു ചുമന്ന കൊടികളും കാണിക്കുന്നു .. അവസാനം VS എന്റെ കണക്കു പറയുന്നു .. 8 ലക്ഷം 18 ലക്ഷം ആയി .. കോടിയേരിക്ക് 11 ലക്ഷം 22 ലക്ഷം ആയി.. ബാക്കി നേതാക്കന്മാര്‍ക്കൊക്കെ കോടികളുടെ കണക്കെ പറയാനുള്ളൂ.. ഉമ്മന്‍ ചാണ്ടി 34 ലക്ഷം 91 ആക്കി... അപ്പോള്‍ CPIM നെ വെറുതെ വിടാന്‍ പറ്റുമോ ? അതിനാല്‍ കിടക്കട്ടെ അവര്‍ക്കും ഒരു തട്ട്.. ഇതേ ചാണ്ടി തന്നെ ആണ് സുതാര്യതയുടെ പേരില്‍ എനിക്കൊന്നും അപ്പന്‍ തന്നില്ല എന്ന് പറഞ്ഞതു .. അത് കേള്‍പ്പിക്കാന്‍ ഈ ഏഷ്യാനെറ്റ്‌ തയ്യാറുണ്ടോ?..

Wednesday, September 14, 2011

Another face of America.. unknown face..

 അമേരിക്കയില്‍ വന്നതിനു ശേഷം എല്ലാ ദിവസവും ബ്രെഡ്‌ ആണ് ബ്രേക്ഫാസ്റ്റ്; ഇപ്പോഴാണ്‌ പുട്ടിന്റെയും കടലയുടെയും മറ്റും വില അറിയുന്നത്. അങ്ങനെ ഇന്നും ഓഫീസില്‍ നിന്ന് വരുന്ന വഴി ബ്രെഡും വാങ്ങി വരുമ്പോളാണ് അമേരിക്കയുടെ ദരിദ്ര മുഖം കണ്ടത്. ഒരു അമ്മയും മകനും വീട്ടു വാടക കൊടുക്കാന്‍ വേണ്ടി യാചിക്കുന്നു .. അപ്പോളാണ് ഇന്നലെ വായിച്ച റിപ്പോര്‍ട്ട്‌ ഓര്‍മ്മ വന്നത് . ഇവിടെ ആറില്‍ ഒരാള്‍ ദരിദ്രനാണ്... ലോകത്തെ അടക്കി ഭരിക്കുന്ന അമേരിക്കയുടെ യഥാര്‍ത്ഥ മുഖം.. ഇത് ഒന്ന് കൂടി ഓര്മ പെടുത്തുന്നു , ലോകതെവിടെയാലും ദാരിദ്രത്തിനു ഒരേ മുഖം ആണ് ..ഒരേ വികാരം ആണ് ..
ഇത് മറ്റൊന്ന് കൂടി എന്നെ ഓര്‍മ്മപെടുത്തി , ഈ സോപ്പ് കുമിള എത്ര നാള്‍ കൂടി ...

Tuesday, September 13, 2011

I Am back Again !!

I am back again in Blogs.. Will try to be regular..